News

പ്രൊഫ. കെ. എ. മാത്യുവിന് പ്രണാമം

കോഴഞ്ചേരി സെന്റ് തോമസ് കോളജ് മലയാളം വിഭാഗം മുൻ അധ്യാപകൻ പ്രൊഫ. കെ.എ. മാത്യു അന്തരിച്ചു. കോളജിൽ എന്നെ പഠിപ്പിച്ചിട്ടില്ലെങ്കിലും മാത്യു സാറുമായി വളരെ അടുത്ത ബന്ധമായിരുന്നു എനിക്കുണ്ടായിരുന്നത്. അക്കാലത്ത് കോഴഞ്ചേരിയിലെ മലയാള മനോരമ ബ്യൂറോയുടെ ചുമതല അദ്ദേഹത്തിനായിരുന്നു. മിക്കവാറും ദിവസേന എന്തെങ്കിലും വാർത്തയുമായി ഞാൻ ബ്യൂറോയിൽ ചെല്ലും. കെ.എസ്.സി, ബാലജന സഖ്യം, റേഡിയോ ക്ലബ്ബ് തുടങ്ങി ഞാൻ പ്രവർത്തിക്കുന്ന വിവിധ സംഘടനകളുടെ ഒക്കെ വാർത്ത ഉണ്ടാക്കി പത്രത്തിൽ പേര് വരുത്താനുള്ള ശ്രമമാണ്. അങ്ങനെ നൽകുന്ന എല്ലാ വാർത്തകളും മാത്യു സാർ കോട്ടയം മനോരമയിലേക്ക് അയക്കും. അവയൊക്കെ അടുത്ത ദിവസം പത്രത്തിലും ഉണ്ടാവും. ഒരേ ദിവസം എന്റെ പേരുള്ള അഞ്ചു വാർത്തകൾ വരെ അച്ചടിച്ചു വന്നിട്ടുണ്ട്. (അതേപോലെ അക്കാലത്ത് വാർത്ത കൊടുത്തു സഹായിച്ച മറ്റൊരാൾ കേരള ഭൂഷണം പ്രതിനിധി ആയിരുന്ന റോയ് നെല്ലിക്കാല ആയിരുന്നു എന്നതും ഓർക്കുന്നു)

 

മാത്യു സാറിന്റെ വിയോഗത്തിൽ അതീവമായി ദുഃഖിക്കുന്നു.

 

അയിരൂർ പഞ്ചായത്ത് മുൻ പ്രസിഡണ്ട് കൂടിയായിരുന്നു പ്രൊഫ. കെ.എ. മാത്യു.

Leave a Reply

Your email address will not be published. Required fields are marked *